അനീതിക്കെതിരായ
തല്സമയസംപ്രേഷണം പോലെ കവിതകള് വരാം . കവിതയെന്ന നിലയില് ചിലപ്പോള്
പരാജയപ്പെടാം . എന്നാല് ഏതൊക്കെയോ സാമൂഹിക സന്ദര്ഭങ്ങളോട് അവ
ഏറ്റുമുട്ടിക്കൊണ്ടിരിക്കും . മൂടിക്കെട്ടി, ഭദ്രമായി
നിക്ഷേപിക്കപ്പെടുന്ന രാഷ്ട്രീയ -സാമൂഹിക മാലിന്യങ്ങളെ തുറന്നിടും . എല്ലാ
മാജിക്കുകള്ക്കും പിന്നിലെ രഹസ്യങ്ങളെ പരസ്യപ്പെടുത്തും .സമകാലം ,
സുഗന്ധങ്ങളും തിളക്കങ്ങളും മാത്രം നിറഞ്ഞ സ്വര്ഗമല്ലെന്നു കാട്ടിത്തരും.
ഹംഗേറിയന് കവിയായ ആറ്റില ബാലോയുടെ (Attila Balogh) ഈ കവിതയെ ഈ ഗണത്തില്
പെടുത്താമെന്നു തോന്നുന്നു. Gabor G. Gyukics ,Michael Castro എന്നിവര്
എഡിറ്റു ചെയ്ത Swimming in the Ground : Contemporary Hungarian Poetryയില്
Attila Balogh-യുടെ കവിതകളും ഉള്പ്പെടുത്തിയിട്ടുണ്ട്. Gypsy Drill എന്ന
കാവ്യസമാഹാരം ശ്രദ്ധേയമായി.ലോകത്തെവിടെയും അനീതി പലതരം വേഷങ്ങളില് അതിന്റെ
നാടകം നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിലും ഇങ്ങേയറ്റത്ത് കേരളത്തിലും
അതേ നാടകം അരങ്ങേറുന്നു . കാണികള് നിശബ്ദം അതുകണ്ടുകൊണ്ടിരിക്കുന്നു .
അതിനിടയില് ആരെങ്കിലും സഹികെട്ട് ഒന്നു കൂവിപ്പോകുന്നു . ആ കൂവലിന്റെ
സ്വഭാവമാണ് ഈ കവിതയ്ക്ക് . ജീവിക്കുന്ന കാലത്തെ കൂടുതല് മാനുഷികമാക്കാനുള്ള
ശ്രമത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന കവിത . ഒരു കാവ്യപ്രയോഗം .
അത്രമാത്രം .
തുടച്ചു നീക്കപ്പെട്ടവര്
________ആറ്റില ബാലോ
ഒരാള്
ചത്തു.
അഥവാ
ആത്മഹത്യ ചെയ്തു.
അല്ലെങ്കില്
തലങ്ങും
വിലങ്ങും
വെട്ടേറ്റു മരിച്ചു.
അതുമല്ലെങ്കില്
വെടിയേറ്റു ചിതറി
പിടഞ്ഞുവീണ്
ഒടുങ്ങി.
തെളിവുകള്
നശിപ്പിക്കപ്പെടാം.
ഏതു യുദ്ധത്തിലും
എന്നപോലെ .
പേടിയ്ക്കടിപ്പെട്ടും
വെള്ളികകാശിനായും
സാക്ഷികള് കൂറു മാറാം.
ഏതു മാഫിയാനീക്കത്തിലും
എന്നപോലെ .
വാദിഭാഗവും
പ്രതിഭാഗവും
ഒത്തുചേര്ന്ന്
നീതിയുടെ തിരുരൂപത്തെ
പിന്നില് നിന്നു കുത്തിവീഴ്ത്താം.
ഏതു രഹസ്യ ഉടമ്പടിയിലും
എന്നപോലെ .
കോടതികള്
പകച്ചു നിന്നാലും
സത്യം സത്യമല്ലാതാകുന്നില്ല.
വേട്ടക്കാര് രക്ഷപെട്ടാലും
സത്യത്ത്നു പിന്നിലെ
സത്യങ്ങളും
സത്യമല്ലാതാകുന്നില്ല.
പക്ഷെ ,സത്യം !
അതാര്ക്കു വേണം ?
ചന്തയില്
വിലപേശിനില്ക്കുന്ന
ജനങ്ങള്ക്കോ?
മുകളില്
ഉദിചസ്തമിക്കുന്ന
മിഥ്യകളുടെ സൂര്യനോ?
ഭൂമിയില് നിന്ന്
പൊടുന്നനെ
തുടച്ചു നീക്കപ്പെട്ടവര്
സത്യമറിയാവുന്നവര്
ദൈവമേ !
തുടച്ചു നീക്കപ്പെട്ടവര്
________ആറ്റില ബാലോ
ഒരാള്
ചത്തു.
അഥവാ
ആത്മഹത്യ ചെയ്തു.
അല്ലെങ്കില്
തലങ്ങും
വിലങ്ങും
വെട്ടേറ്റു മരിച്ചു.
അതുമല്ലെങ്കില്
വെടിയേറ്റു ചിതറി
പിടഞ്ഞുവീണ്
ഒടുങ്ങി.
തെളിവുകള്
നശിപ്പിക്കപ്പെടാം.
ഏതു യുദ്ധത്തിലും
എന്നപോലെ .
പേടിയ്ക്കടിപ്പെട്ടും
വെള്ളികകാശിനായും
സാക്ഷികള് കൂറു മാറാം.
ഏതു മാഫിയാനീക്കത്തിലും
എന്നപോലെ .
വാദിഭാഗവും
പ്രതിഭാഗവും
ഒത്തുചേര്ന്ന്
നീതിയുടെ തിരുരൂപത്തെ
പിന്നില് നിന്നു കുത്തിവീഴ്ത്താം.
ഏതു രഹസ്യ ഉടമ്പടിയിലും
എന്നപോലെ .
കോടതികള്
പകച്ചു നിന്നാലും
സത്യം സത്യമല്ലാതാകുന്നില്ല.
വേട്ടക്കാര് രക്ഷപെട്ടാലും
സത്യത്ത്നു പിന്നിലെ
സത്യങ്ങളും
സത്യമല്ലാതാകുന്നില്ല.
പക്ഷെ ,സത്യം !
അതാര്ക്കു വേണം ?
ചന്തയില്
വിലപേശിനില്ക്കുന്ന
ജനങ്ങള്ക്കോ?
മുകളില്
ഉദിചസ്തമിക്കുന്ന
മിഥ്യകളുടെ സൂര്യനോ?
ഭൂമിയില് നിന്ന്
പൊടുന്നനെ
തുടച്ചു നീക്കപ്പെട്ടവര്
സത്യമറിയാവുന്നവര്
ദൈവമേ !
കവിത വായിച്ചു, ഇഷ്ട്ടമായി
ReplyDelete