19995ല്‍ പുറത്തു വന്നHistory എന്ന ആല്‍ബത്തില്‍ മൈക്കല്‍ ജാക്സന്‍ തന്നെ എഴുതി പാടിയ പാട്ട് .ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റെ കുട്ടികാലതിന്റെ ആഹ്ലാദങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ പാട്ട് സൂക്ഷ്മ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ ധര്‍മ്മം നിര്‍വഹിക്കുന്നുടെന്നു Music and Micro politics എന്ന കൃതിയില്‍ സംഗീത നിരൂപകയായ സാറാ ഫോക്നര്‍ .
എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കടന്നു വന്ന
ആ കാലത്തെ
തേടുകയാണ് ഞാന്‍.
അതുകൊണ്ട് തന്നെ
എന്റെ ഹൃദയ നഷ്ടത്തിലും
നേട്ടത്തിലും നിന്ന്
ചകിതനായി
ചുറ്റും നോക്കുകയാണ് ഞാന്‍.
ആരും എന്നെ മനസ്സിലാക്കുന്നില്ല.
എല്ലാവരുമാതിനെ
വിചിത്രോനമാദങ്ങളായി കാണുന്നു.
കാരണം ,
ഒരു കുട്ടിയെപ്പോലെ
കുട്ടിത്തത്ത്തോടെ
ഞാന്‍ അലഞ്ഞു തിരിയുകയാണ്
എങ്കിലും എന്നോട് ക്ഷമിക്കുക.
ഞാന്‍ ശരിയല്ലെന്ന്
ആള്‍ക്കൂട്ടം വിളിച്ചു പറയുന്നു.
കാരണം,
ഞാനെത്രയും ചെറിയ കാരങ്ങളെ സ്നേഹിച്ചു പോകുന്നു.
ഒരിക്കലും അറിയാതെ പോയ
ഒരു കുട്ടിക്കാലത്തിനായി
പ്രയാചിത്തം ചെയ്യേണ്ടത്
എന്റെ വിധി.
എന്റ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
എന്റെ യുവത്വത്തില്‍
ആ അത്ഭുതത്തെ
തിരയുകയാണ് ഞാന്‍.
സാഹസിക സ്വപ്നങ്ങളിലെ
കടല്‍ കൊള്ളക്കാരെ പോലെ ,
സിംഹാസനാരൂഡരായ
രാജാക്കന്മാരെ പോലെ
കീഴടക്കലുകള്‍ പോലെ.
എന്നെ വിലയിരുത്തും മുന്പ്
അഗാധമായി
എന്നെ സ്നേഹിക്കാന്‍ ശ്രമിക്കുക.
നിങ്ങളുടെ ഹൃദയത്തിന്റെ
ആഴത്തിലേക്ക് നോക്കി ചോദിക്കുക.
എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ചെറിയ കാര്യങ്ങളെ
സ്നേഹിച്ചു പോകയാല്‍
ഞാനൊരു വിചിത്രതയാനെന്നു
ആള്‍ക്കൂട്ടം പറയുന്നു.
ഒരിക്കലും അറിയാതെ പോയ
കുട്ടിക്കാലത്തിനായി
പ്രായചിത്തം ചെയ്യുക.
ഇതെന്റെ വിധി.
എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
എന്റെ യുവത്വത്തില്‍
ആ അത്ഭുതത്തെ
തേടുകയാണ് ഞാന്‍ .
പങ്കു വെക്കപ്പെട്ട
വിസ്മയ കഥകള്‍ പോലെ
സധൈര്യം കാണും
കിനാക്കള്‍ പോലെ
ഞാന്‍ പറന്നു പോകുന്നത് കാണുക.
എന്നെ വിലയിരുത്തും മുന്പ്
ആത്മാര്‍ത്ഥ മായി
എന്നെ സ്നേഹിക്കാന്‍ ശ്രമിക്കുക.
എന്റെ ആതുരമായ
യൌവനകാലത്തെ .
എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
No comments:
Post a Comment