Deborah
Keenan,Roseann Lloyd എന്നിവര്‍ എഡിറ്റു ചെയ്ത Looking for Home: Women
Writing about Exile എന്ന കാവ്യ സമാഹാരത്തിലെ കവിതകളുടെ വിവര്ത്തനമാണിത്.പല
മാതൃഭാഷ സംസാരിക്കുന്ന, വിവിധ ദേശക്കാരായ ,സ്ത്രീയെഴുത്തുകാരുടെ ഇംഗ്ലീഷ്
കവിതകളാണ് ഈ പുസ്തകത്തില്‍ .കവയിത്രികള്‍ അതിപ്രശസ്തരല്ല.എന്നാല്‍
അതിശയിപ്പിക്കുന്ന ചില കവിതകളെങ്കിലും ഇതിലുണ്ട്.കവിതകള്‍ മലയാളത്തില്‍
വായിക്കുമ്പോള്‍ അതിശയം തോന്നുന്നില്ലെങ്കില്‍ അതെന്റെ വിവര്‍ത്തനത്തിലെ
വികല്‍പ്പങ്ങള്‍ കൊണ്ട്.വികല്‍പ്പങ്ങള്‍ക്ക് മാപ്പു തന്ന് കവിത
വായിക്കാന്‍ എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.
റഷ്യ 1914/ബോലിന1988
ഗെയ്ല്‍ ഷഫര്മന്‍ (Gail Shafarman)
(കവയിത്രി.പക്ഷിസ്നേഹി .സമുദ്രനിരീക്ഷക.'ദി ലിറ്റററി റിവ്യൂ' ,'എഡ്ജ് വിംഗ് പ്രസ് 'എന്നിവയില്‍ കവിതകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് )
എന്റെ ജനാലയില്‍ കൂടി
അല്‍പമകലെ
എനിക്ക് കടല്‍ കാണാം.
യൂകാലിപ്സ് മരത്തില്‍
പക്ഷികള്‍ ഭ്രാന്തമായി കരഞ്ഞു.
പിന്നീട് കടല്തീരത്ത്തിലൂടെ നടന്ന്
കക്ക,ചിപ്പി,ഞണ്ടിന്റെ പുറംതോട്
പക്ഷിയുടെ തലയോട് എന്നിവ പെറുക്കി.
അവയെല്ലാം പ്ളാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ചു .
അവയുടെ ദുര്‍ഗന്ധം വായുവില്‍ നിറം കലര്‍ത്തി .
അങ്ങകലെ മറ്റൊരിടത്ത്
എന്റെ മുത്തശ്ശി ഉറങ്ങുന്നു .
സ്വപ്നത്തില്‍ കൊസ്സാക്കുകള്‍
അവരെ മുറിപ്പെടുത്തി.
ആടിന്റെ മണവും രക്തവും പുരണ്ട്
മുഷിഞ്ഞ കോട്ടു ധരിച്ച കൊസ്സാക്കുകള്‍.
അവര്‍ അവരുടെ പരുക്കന്‍ കൈകള്‍ കൊണ്ട്
വാതില്‍പ്പടിയില്‍ കത്തികള്‍ ഉരച്ച് മൂര്‍ച്ച കൂട്ടി .
മുത്തശ്ശിയുടെ കഴുത്ത് മൃദുലമായിരുന്നു.
അവരുടെ മാംസം വെളുത്ത മാവ് പോലെ മൃദുലം .
പുറത്ത് മഞ്ഞാണ്.
മഞ്ഞു പെയ്യുകയാണ് .
ഈ വീടും മഞ്ഞില്‍
മൂടപ്പെടും.
വംശാവലി
ജോവന് ലാര്‍ക്കിന്‍ (Joan Larkin)
(സത്യസന്ധവും ശക്തവുമായ കവിതകളില്‍ കൂടി സാന്നിധ്യം അറിയിച്ചു.House work ആദ്യ പുസ്തകം.)
ഞാന്‍ മദ്യത്തില്‍ നിന്നാണ് വരുന്നത്.
വാതകത്ത്തിലേക്ക് തീപ്പൊരിയെന്ന പോല്‍
ഞാനതില്‍ ആകര്‍ഷിക്കപ്പെട്ടു.
മൌനിയായി ഞാനതിലേക്കു വീണു.
ഇഷ്ട്ടമുള്ളത് മായ്ച്ചു കളയാന്‍
ഞാനതിനെ അനുവദിച്ചു.
ഞാനതിനൊപ്പം കളിവീട് കെട്ടി .
വസ്ത്രം ധരിപ്പിക്കാനും
ഊരിമാറ്റാനും അനുവദിച്ചു.
ഞാന്‍ ഉല്ലസിച്ചു .
ക്ഷമാപണം ചെയ്തു.
ഞാനതിനെ വിവാഹം കഴിച്ചു.
അതെവിടെ പോയാലും ഞാനനുഗമിച്ചു.
ഞാനതിന് ജന്മം നല്‍കി.
ഞാന്‍ അതിനോടൊപ്പം
നരഹത്യക്ക് മുതിര്‍ന്നു.
ഞാനതിനായി തീന്‍ മേശയൊരുക്കി.
വാഗ്ദാനങ്ങള്‍ പാലിച്ചു.
അതിനിഷ്ട്ടമുള്ള ഇടത്ത്
ഞാന്‍ കൂടെ താമസിച്ചു,
അടുക്കളയില്‍
കിടക്കക്കടിയില്‍
അലക്കുകടയില്‍
ഊഞ്ഞാലില്‍
കാറിന്റെ പിന്‍സീറ്റില്.
തകര്‍ന്ന ഞാന്‍ അതിനൊപ്പം ടി.വി.കണ്ടു .
മദ്യഗ്ളാസ്സില്‍ കത്തിയെരിഞ്ഞ്
അരുണവര്‍ണ്ണം പൂണ്ട അതിനോടൊപ്പം
ഞാനുമിരുന്നു.
മദ്യക്കടയില്‍ നിരയൊപ്പിച്ച്
അതിനൊപ്പം ഞാനും നിന്നു.
വാരാന്ത്യനിശബ്ദതയില്‍
മുഖം മിനുക്കവേ മങ്ങിയ നിലക്കണ്ണാടിയില്‍
പൊട്ടിയ ചില്ലുപാത്രത്തില്‍
വലിച്ചടച്ച കാറ്ഡോറില്‍
മരണപ്പെട്ട ഭര്‍ത്താവില്‍
സ്നേഹത്തില്‍ ഞാനതിനെ കണ്ടു.
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍ മദ്യം.
ശൂന്യമായ കണ്ണാടിയില്‍ മദ്യം.
എന്റെ തലമുറ മദ്യത്തില്‍ നിന്നുള്ളവരാണ് .
അങ്ങനെയാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
അഭയാര്‍ഥികള്‍
ജുഡി എഫ്. ഹാം (Judy F. Ham)
(1989-ലെ ലൂസിയന്‍ സ്റ്റിക്ക് അവാര്‍ഡ് ജേതാവ്.കവിതകള്‍ 'റിനോ ','ദി റെക്റ്റാംഗിള്‍ ','ടവേഴ്സ് 'എന്നിവയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.)
തന്റെ മേപ്പിള്‍ മരങ്ങളില്‍
കൂടുകൂട്ടിയ കുരുവികളെ
പഴയ പലകക്കഷ്ണം വീശി
അച്ഛന്‍ ഓടിച്ചു കളഞ്ഞു,
കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പേ തന്നെ.
'ഭയങ്കര ശല്യമാണ് ,നാശം'
അച്ഛന്‍ പിറുപിറുത്തു .
തുടര്‍ച്ചയായി മൂന്നു പ്രഭാതത്തില്‍
നേര്‍ത്ത ചില്ലയിലെ കൂട്
അച്ഛന്‍ ഇളക്കിക്കളഞ്ഞു.
പക്ഷികള്‍ പറന്നു പോയി.
അച്ഛന്‍ എന്നെ നോക്കി.
തിടുക്കത്തില്‍
ഞാനെന്റെ സ്കേറ്റസ് ,
സ്കൂളിലെ ജോഗ്രഫി മാപ്പ്
എന്നിവ പെറുക്കിപ്പൊതിഞ്ഞു.
ആ പക്ഷികളെപ്പോലെ ഞാനും യാത്രയായി,
ഫ്ളോറിഡയിലേക്ക് ,
ഞങ്ങളുടെ പഴയ പച്ച സെഡാന്‍ കാറില്‍ .
എന്റെ കുഞ്ഞുങ്ങളെ
ഒരിക്കലും ഞാന്‍
വീട്ടിലേക്ക് കൊണ്ടുവന്നില്ല.
റഷ്യ 1914/ബോലിന1988
ഗെയ്ല്‍ ഷഫര്മന്‍ (Gail Shafarman)
(കവയിത്രി.പക്ഷിസ്നേഹി .സമുദ്രനിരീക്ഷക.'ദി ലിറ്റററി റിവ്യൂ' ,'എഡ്ജ് വിംഗ് പ്രസ് 'എന്നിവയില്‍ കവിതകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് )
എന്റെ ജനാലയില്‍ കൂടി
അല്‍പമകലെ
എനിക്ക് കടല്‍ കാണാം.
യൂകാലിപ്സ് മരത്തില്‍
പക്ഷികള്‍ ഭ്രാന്തമായി കരഞ്ഞു.
പിന്നീട് കടല്തീരത്ത്തിലൂടെ നടന്ന്
കക്ക,ചിപ്പി,ഞണ്ടിന്റെ പുറംതോട്
പക്ഷിയുടെ തലയോട് എന്നിവ പെറുക്കി.
അവയെല്ലാം പ്ളാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ചു .
അവയുടെ ദുര്‍ഗന്ധം വായുവില്‍ നിറം കലര്‍ത്തി .
അങ്ങകലെ മറ്റൊരിടത്ത്
എന്റെ മുത്തശ്ശി ഉറങ്ങുന്നു .
സ്വപ്നത്തില്‍ കൊസ്സാക്കുകള്‍
അവരെ മുറിപ്പെടുത്തി.
ആടിന്റെ മണവും രക്തവും പുരണ്ട്
മുഷിഞ്ഞ കോട്ടു ധരിച്ച കൊസ്സാക്കുകള്‍.
അവര്‍ അവരുടെ പരുക്കന്‍ കൈകള്‍ കൊണ്ട്
വാതില്‍പ്പടിയില്‍ കത്തികള്‍ ഉരച്ച് മൂര്‍ച്ച കൂട്ടി .
മുത്തശ്ശിയുടെ കഴുത്ത് മൃദുലമായിരുന്നു.
അവരുടെ മാംസം വെളുത്ത മാവ് പോലെ മൃദുലം .
പുറത്ത് മഞ്ഞാണ്.
മഞ്ഞു പെയ്യുകയാണ് .
ഈ വീടും മഞ്ഞില്‍
മൂടപ്പെടും.
വംശാവലി
ജോവന് ലാര്‍ക്കിന്‍ (Joan Larkin)
(സത്യസന്ധവും ശക്തവുമായ കവിതകളില്‍ കൂടി സാന്നിധ്യം അറിയിച്ചു.House work ആദ്യ പുസ്തകം.)
ഞാന്‍ മദ്യത്തില്‍ നിന്നാണ് വരുന്നത്.
വാതകത്ത്തിലേക്ക് തീപ്പൊരിയെന്ന പോല്‍
ഞാനതില്‍ ആകര്‍ഷിക്കപ്പെട്ടു.
മൌനിയായി ഞാനതിലേക്കു വീണു.
ഇഷ്ട്ടമുള്ളത് മായ്ച്ചു കളയാന്‍
ഞാനതിനെ അനുവദിച്ചു.
ഞാനതിനൊപ്പം കളിവീട് കെട്ടി .
വസ്ത്രം ധരിപ്പിക്കാനും
ഊരിമാറ്റാനും അനുവദിച്ചു.
ഞാന്‍ ഉല്ലസിച്ചു .
ക്ഷമാപണം ചെയ്തു.
ഞാനതിനെ വിവാഹം കഴിച്ചു.
അതെവിടെ പോയാലും ഞാനനുഗമിച്ചു.
ഞാനതിന് ജന്മം നല്‍കി.
ഞാന്‍ അതിനോടൊപ്പം
നരഹത്യക്ക് മുതിര്‍ന്നു.
ഞാനതിനായി തീന്‍ മേശയൊരുക്കി.
വാഗ്ദാനങ്ങള്‍ പാലിച്ചു.
അതിനിഷ്ട്ടമുള്ള ഇടത്ത്
ഞാന്‍ കൂടെ താമസിച്ചു,
അടുക്കളയില്‍
കിടക്കക്കടിയില്‍
അലക്കുകടയില്‍
ഊഞ്ഞാലില്‍
കാറിന്റെ പിന്‍സീറ്റില്.
തകര്‍ന്ന ഞാന്‍ അതിനൊപ്പം ടി.വി.കണ്ടു .
മദ്യഗ്ളാസ്സില്‍ കത്തിയെരിഞ്ഞ്
അരുണവര്‍ണ്ണം പൂണ്ട അതിനോടൊപ്പം
ഞാനുമിരുന്നു.
മദ്യക്കടയില്‍ നിരയൊപ്പിച്ച്
അതിനൊപ്പം ഞാനും നിന്നു.
വാരാന്ത്യനിശബ്ദതയില്‍
മുഖം മിനുക്കവേ മങ്ങിയ നിലക്കണ്ണാടിയില്‍
പൊട്ടിയ ചില്ലുപാത്രത്തില്‍
വലിച്ചടച്ച കാറ്ഡോറില്‍
മരണപ്പെട്ട ഭര്‍ത്താവില്‍
സ്നേഹത്തില്‍ ഞാനതിനെ കണ്ടു.
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍ മദ്യം.
ശൂന്യമായ കണ്ണാടിയില്‍ മദ്യം.
എന്റെ തലമുറ മദ്യത്തില്‍ നിന്നുള്ളവരാണ് .
അങ്ങനെയാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
അഭയാര്‍ഥികള്‍
ജുഡി എഫ്. ഹാം (Judy F. Ham)
(1989-ലെ ലൂസിയന്‍ സ്റ്റിക്ക് അവാര്‍ഡ് ജേതാവ്.കവിതകള്‍ 'റിനോ ','ദി റെക്റ്റാംഗിള്‍ ','ടവേഴ്സ് 'എന്നിവയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.)
തന്റെ മേപ്പിള്‍ മരങ്ങളില്‍
കൂടുകൂട്ടിയ കുരുവികളെ
പഴയ പലകക്കഷ്ണം വീശി
അച്ഛന്‍ ഓടിച്ചു കളഞ്ഞു,
കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പേ തന്നെ.
'ഭയങ്കര ശല്യമാണ് ,നാശം'
അച്ഛന്‍ പിറുപിറുത്തു .
തുടര്‍ച്ചയായി മൂന്നു പ്രഭാതത്തില്‍
നേര്‍ത്ത ചില്ലയിലെ കൂട്
അച്ഛന്‍ ഇളക്കിക്കളഞ്ഞു.
പക്ഷികള്‍ പറന്നു പോയി.
അച്ഛന്‍ എന്നെ നോക്കി.
തിടുക്കത്തില്‍
ഞാനെന്റെ സ്കേറ്റസ് ,
സ്കൂളിലെ ജോഗ്രഫി മാപ്പ്
എന്നിവ പെറുക്കിപ്പൊതിഞ്ഞു.
ആ പക്ഷികളെപ്പോലെ ഞാനും യാത്രയായി,
ഫ്ളോറിഡയിലേക്ക് ,
ഞങ്ങളുടെ പഴയ പച്ച സെഡാന്‍ കാറില്‍ .
എന്റെ കുഞ്ഞുങ്ങളെ
ഒരിക്കലും ഞാന്‍
വീട്ടിലേക്ക് കൊണ്ടുവന്നില്ല.
No comments:
Post a Comment